Sunday, October 15, 2006

വാസ്തു ശാസ്ത്രം

ഗൃഹനിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ ഇന്ന് വളരെയധികം ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണല്ലോ വാസ്തു. പുരാതനമായി നിലനിന്നുപോരുന്ന പലവിശ്വാസങ്ങളേയും ആചാരങ്ങളേയും ഇന്ന് വാണിജ്യപരമായി ധാരാളം ആളുകള്‍ ദുരുപയോഗപ്പെടുത്തുന്നുണ്ട്‌. ഭവനനിര്‍മ്മാണവുമായി ബന്ധപ്പെടുന്ന വാസ്തുവും ഇപ്രകാരം ചിലര്‍ ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു.വാസ്തു സംബന്ധിച്ച്‌ എനിക്ക്‌ പലഗ്രന്ഥങ്ങളില്‍ നിന്നും മറ്റും ലഭിച്ച അറിവ്‌ ഇവിടെ പകരാന്‍ ശ്രമിക്കുകയാണ്‌.


N.B.: ഇവിടെ കൊടുക്കുന്ന ലേഖനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന കാര്യങ്ങള്‍ എന്റെ കണ്ടുപിടുത്തങ്ങളോ/നിഗമനങ്ങളോ അല്ല.വാസ്തുശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്ന പലകാര്യങ്ങളും ആധുനീക ശാസ്ത്രം അംഗീകരിചതും കണ്ടുപിടിച്ചതുമായ പലതിനും വിരുദ്ധമായി വരാറുണ്ട്‌. ഇതേകുറിച്ച്‌ മറുപടി നല്‍കുവാനോ സമര്‍ഥിക്കാനോ എനിക്കാകുകയില്ല. അറിഞ്ഞകാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുവാനും അറിയാവുന്ന കാര്യങ്ങള്‍ കമന്റായി അറിയിക്കുവാനും അഭ്യര്‍ഥിക്കുന്നു.

ഗൂഗിളിന്റെ പുതിയസംവിധാനം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകാത്തതിനാല്‍ കമന്റിടുവാന്‍ സാധിക്കാത്തവര്‍ തല്‍ക്കാലം ഈ-മെയില്‍ ചെയ്യുവാന്‍ അഭ്യര്‍ഥിക്കുന്നു. നിങ്ങളുടെ നിര്‍ദ്ധേശങ്ങളൂം വിമര്‍ശനങ്ങളുമാണ്‌ പാര്‍പ്പിടത്തെ മറ്റുള്ളവര്‍ക്ക്‌ കൂടുതല്‍ പ്രയോജനകരമാക്കുന്നത്‌.

paarppidam@yahoo.com

പാര്‍പ്പിടം,വാസ്തു എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്റെ www.paarppidam.blogspot.com എന്ന ബ്ലോഗ്ഗില്‍ കൊടുത്തിട്ടുണ്ട്‌.

2 Comments:

Blogger ചാർ‌വാകൻ‌ said...

ഒരുതുണ്ടു ഭൂമിയും ഒരുകൊച്ചുവീടും -ഏതൊരുസര്‍ക്കാര്‍ ജീവനക്കാരന്റേയും സ്വപ്നമാണല്ലോ? ഞാനും അങ്ങനെയൊരുസ്വപ്നം കണ്ടൂ.കന്നിമൂലയായതിനാല്‍ ഉള്ളകാശിന്,
ഒരുതുണ്ടു കിട്ടി.ഒരുവാസ്തുകാരനേയും അടുപ്പിക്കാതെ പെരയും വെച്ചു.അവിശ്വാസിയ്യായതിനാല്‍ ഇതുവരേ പ്രശ്നമൊന്നുമില്ല.
താങ്കള്‍ പറയുന്നു...കന്നിമൂല നല്ലതാണ്,ഇവിടെയുള്ളവരുടെ(ചോദിക്കാതെ)
അഭിപ്രായം കുടുബത്തിനു ദോഷമാണന്ന്.
കഴിഞ്ഞ മാത്രുഭൂമിയില്‍ നല്ലൊരുലേഖനം വന്നിട്ടുണ്ട്.

12/16/2008 10:29 PM  
Anonymous reghu said...

i am very much thanks to you & this site..i can underatand so many things through your site...really it is precious....

2/16/2010 7:54 AM  

Post a Comment

Subscribe to Post Comments [Atom]

<< Home