വാസ്‌തുപുരുഷന്
കഥയുടെ മറ്റൊരു രൂപം ഇങ്ങനെയാണ് : അന്ധകനെന്ന അസുരനുമായി പൊരുതിയ ഭഗവാന്‍ ശിവന്റെ വിയര്‍പ്പുതുള്ളി നിലത്തുവീണു. അതില്‍ നിന്നാണ് വാസ്‌തുപുരുഷന്‍ ജനിച്ചത്. വിശപ്പു സഹിക്കാനാവാതെ വാസ്‌തുപുരുഷന്‍ കണ്ണില്‍ കണ്ടതിനെയെല്ലാം വിഴുങ്ങാന്‍ തുടങ്ങി. ദേവന്മാര്‍ ബ്രഹ്‌മാവിനോടു പരാതി പറന്‍ഞ്ഞു. അവനെ നിലത്തോടു ചേര്‍ത്ത് അമര്‍ത്തിപ്പിടിക്കാന്‍ ബ്രഹ്‌മാവ് ഉപദേശിച്ചു. 45 ദേവന്മാര്‍ ചേര്‍ന്ന് വാസ്‌തു പുരുഷനെ അമര്‍ത്തിപ്പിടിച്ചു. എല്ലാ പുരയിടങ്ങളുടെയും അധിപതിയും അവിടെ നടക്കുന്ന എല്ലാ പൂജകളുടെയും അവകാശിയും വാസ്‌തുപുരുഷനാണെന്ന് ബ്രഹ്മാവ് അനുഗ്രഹിച്ചു. അതിനുപകരം വീട്ടില്‍ പാര്‍ക്കുന്നവരുടെ ക്ഷേമം വാസ്‌തുപുരുഷന്റെ കുമതലയായി.
വാസ്‌തുപുരുഷന് മൂന്നു സ്ഥാനങ്ങളുള്ളതായി പറയപ്പെടുന്നു
1. നിത്യവാസ്‌തു : വാസ്‌തുപുരുഷന്റെ നോട്ടം ഓരോ ദിവസവും മൂന്നു മണിക്കൂര്‍ ഇടവിട്ട് മാറിക്കൊണ്ടിരിക്കുന്നു.
2. ചരവാസ്‌തു : വാസ്‌തു പുരുഷന്റെ നോട്ടം - സെപ്‌റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തെക്കു ദിക്കിലോട്ടും ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പടിഞ്ഞാറു ദിക്കിലോട്ടും മാര്‍ച്ച് ഏപ്രില്‍ മെയ് ജൂണ്‍ മാസങ്ങളില്‍ വടക്കു ദിക്കിലേക്കും ജൂണ്‍ ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ കിഴക്കുദിക്കിലേക്കും ആയിരിക്കും. (യഥാര്‍ത്ഥത്തില്‍ ശകവര്‍ഷത്തിലാണ് ഈ ദിശമാറ്റം സൂചിപ്പിച്ചിരിക്കുന്നത് എന്നതുകൊണ്ടാണ് ഇംഗ്ലീഷ് വര്‍ഷത്തിലെ ചില മാസങ്ങളില്‍ രണ്ടു ദിശ വരുന്നത്) വാസ്‌തു പുരുഷന്റെ സ്ഥാനത്തിലുണ്ടാകുന്ന മാറ്റം, കാലാവസ്‌ഥയിലുണ്ടാകുന്ന മാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു.
3. വാസ്‌തു പുരുഷന്റെ സ്ഥിരവും ഏറ്റവും പ്രധാനവുമായ സ്ഥാനമാണ് താഴെ കൊടുത്തിരിക്കുന്നത്:ഇവിടെ കാലുകള്‍ തെക്കുപടിഞ്ഞാറും ഇടതുകൈ വടക്കുപടിഞ്ഞാറും ശിരസ്സ് വടക്കുകിഴക്കും വലതുകൈ തെക്കുകിഴക്കുമാണ്. ഈ സ്ഥാനം സ്ഥിരമായതിനാല്‍ പാര്‍പ്പിടത്തിന്റെ നിര്‍മ്മാണവും അവയുടെ ഉറപ്പും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
പാര്‍പ്പിടത്തിന്റെ ആകൃതിയും വാസ്‌തുപുരുഷന്റെ സ്ഥാനവും ബന്ധപ്പെടുത്തി ജീവിതത്തില്‍ ക്ഷേമാീശ്വര്യങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും സാധ്യതയുണ്ട് എന്ന് ബ്രഹത്സംഹിത പറയുന്നു. ക്രമരഹിതമായ ആകൃതി ഒരു കെട്ടിടത്തിന് പാടില്ല എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതനുസരിച്ച് വാസ്തുപുരുഷന്റെ തലഭാഗം വരുന്ന വടക്ക് കിഴക്കുഭാഗത്തെ മൂലയും പാദം വരുന്ന തെക്കുപടിഞ്ഞാറുംഭാഗവും ഒഴിഞ്ഞുകിടക്കരുത്.(കോര്‍ണ്ണര്‍ കട്ടുചെയ്തുപോകരുത്)തെക്കുകിശ്ക്കും വടക്കുപടിഞ്ഞാറും ഭാഗത്തിനും ഈ നിയമം ബാധകമാണെങ്കിലും തലഭാഗത്തിനും പാദഭാഗത്തിനും കൂടുതല്‍ പ്രാദാന്യം എന്ന് വിദഗ്ദമതം.
ചിത്രമടക്കം കൂടുതല്‍ വിശദമായി എഴുതുന്നതാണ്.
*വാസ്തുസംബന്ധമായി എഴുതുന്ന കാര്യങ്ങള്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുവാനോ മറ്റോ അല്ല. പലകാര്യങ്ങളും ഇന്നത്തെ ആധുനിക സംവിധാനങ്ങളുമായും നിര്‍മ്മാണരീതികളുമായും യോജിച്ച് പോകുന്നവയും അല്ല.